ആലുവ: കൊവിഡ് രോഗബാധിതർക്ക് ഓക്‌സിജൻ സൗകര്യമൊരുക്കി ഡി.വൈ.എഫ്.ഐ ചൂർണിക്കര മേഖല കമ്മിറ്റി. ഡി.ഡി ഗ്ലോബൽ വില്ലേജ് ഓണേഴ്‌സ് അസോസിയേഷനാണ് ഓക്സിജൻ കൈമാറിയത്. ജി.സി.ഡി.എ ചെയർമാൻ വി. സലിം, അസോസിയേഷൻ പ്രസിഡന്റ് വി.എൻ. ഗിരീഷ്, സെക്രട്ടറി കെ. സാജൻ എന്നിവരിൽ നിന്നും സിലിണ്ടറുകൾ ഏറ്റുവാങ്ങി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കിം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് കെ.എം. അഫ്‌സൽ, കെ. പ്രസാദ്, പി. സുദീപ്, വി.എ. നൈസിൽ, അജി ഐരാർ, മനോജ് ജോയ്, ലീന ജയൻ, കെ.എ. അഫ്‌സൽ എന്നിവർ പങ്കെടുത്തു.