fb
ഫേസ് ബുക്ക് പോസ്റ്റ്

കോലഞ്ചേരി: ഹലോ... എം.എൽ.എ, ഇവിടുണ്ട്. സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകൾക്കകം കുന്നത്തുനാടിന്റെ വികസന സ്വപ്നങ്ങൾ തേടി അഡ്വ.പി.വി.ശ്രീനിജിൻ നവമാദ്ധ്യമങ്ങൾ വഴി ജനങ്ങളുമായി സംവദിക്കുന്നു. ഇതു സംബന്ധിച്ച് ഫേസ് ബുക്കിൽ കുറിച്ച വരികൾക്ക് മണിക്കൂറുകൾക്കകം ആയിരങ്ങളാണ് ലൈക്കും, ഷെയറുമായി രംഗത്ത് വന്നത്. കുന്നത്തുനാടിന്റെ വികസന സങ്കല്പങ്ങളും, നിർദ്ദേശങ്ങളും പങ്കുവെക്കനാണ് ഹലോ എം.എൽ.എ ഹാഷ് ടാഗ് തുടങ്ങിയത്. മണ്ഡലത്തിലെ ഏറ്റവും ചെറിയ പ്രശ്നങ്ങൾ മുതൽ റോഡും, തോടും, കുടിവെള്ള പ്രശ്നങ്ങളും, ഗതാഗത കുരുക്ക്, ടൂറിസം വികസനവുമടക്കം ജനങ്ങൾ പരാതികളുടെയും വികസന സ്വപ്നങ്ങളുടെയും കെട്ടഴിക്കുകയാണ് പോസ്റ്റിനു താഴെ. ഉടനടി നടപ്പാക്കേണ്ട കാര്യങ്ങൾ അപ്പോൾ തന്നെ ഇടപെട്ട് മറുപടി കൊടുക്കാൻ കൂടി എം.എൽ.എ തയ്യാറായതോടെ ആവേശകരമായ പ്രതികരണം തുടരുകയാണ്. അഭിപ്രായ പ്രകടനത്തിന് തന്റെ ഇ മെയിൽ ഐ.ഡിയും നൽകിയിട്ടുണ്ട്. advpvsreenjijin@gmail.com.

ഇനി മുന്നോട്ടുള്ള വർഷങ്ങളിൽ കുന്നത്തുനാട്ടിലെ ജനങ്ങൾ എന്താണോ ആഗ്രഹിക്കുന്നത് അത് മണ്ഡലത്തിനായി ചെയ്യണം. അതിനുവേണ്ടി പൊതുജനാഭിപ്രായം അറിയണം. ജനങ്ങളോടൊപ്പമുള്ള മുന്നേറ്റമാണ് ഇതിനുവേണ്ടത്.

അഡ്വ.പി.വി.ശ്രീനിജിൻ,എം.എൽ.എ