പള്ളുരുത്തി: ലോക്ക് ഡൗൺ കാലത്ത് പള്ളി വികാരിമാർ വിളയിച്ചത് നൂറുമേനി. കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയിലെ വികാരിമാരായ ഫാ.ജോയ് ചക്കാലക്കൽ, ഫാ.എബിൻ എന്നിവരാണ് 100 കിലോ കപ്പ പള്ളിപറമ്പിൽ വിളയിച്ചത്. കുമ്പളങ്ങി കൃഷി ഭവനിൽ നിന്നാണ് കൃഷിക്ക് വേണ്ടത് ലഭിച്ചത്. കപ്പ കൂടാതെ മറ്റു പച്ചക്കറി കൃഷികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. പഞ്ചായത്തിലുള്ളവർക്ക് വിളയിച്ച കപ്പ ഇവർ സൗജന്യമായി നൽകി.