തൃക്കാക്കര: തൃക്കാക്കര എം.എൽ.എ പി.ടി.തോമസ് അടക്കമുള്ളവർക്കെതിരെ കൊവിഡ് ലംഘനം നടത്തിയതായി പരാതി. നാഷണലിസ്റ്റ് കേരള കോൺഗ്രസ് എറണാകുളം ജനറൽ സെക്രട്ടറി സി.സതീശനാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് എം.എൽ.എ യോഗം വിളിച്ചുചേർത്തെന്നാണ് പരാതി. നഗരസഭ ചെയർപേഴ്സൻ അടക്കമുള്ള യു.ഡി.എഫ് കൗൺസിലർമാർക്കെതിരെയും പരാതിയുണ്ട്.