assa
ആശ വർക്കേഴ്‌സ് യൂനിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ആശ വർക്കർമാർ ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രതിഷേധിക്കുന്നു

നെടുമ്പാശേരി: കൊവിഡ് വാക്‌സിനേഷൻ സൗജന്യമായി ലഭ്യമാക്കുക, ആരോഗ്യ രംഗത്തെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ആശ വർക്കർമാർക്ക് 10,000 രൂപ റിസ്‌ക് അലവൻസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആശ വർക്കർമാർ സേവനം മുടക്കാതെ കറുത്ത ബാഡ്ജുകൾ ധരിച്ച് പ്ലക്കാർഡുകളുമായി സമരം നടത്തി.

ആശ വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു നേതൃത്വത്തിൽ ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രതിഷേധം യൂനിയൻ ബ്ലോക്ക് പ്രസിഡന്റ് വാസന്തി അപ്പു ഉദ്ഘാടനം ചെയ്തു. അമ്പിളി ഗോപി അദ്ധ്യക്ഷത വഹിച്ചു. ഷിജി സുനിൽ, സുനിത മുരളി, രമ, കമലം ബാബു, ദീപ ദിനേശ്, ജോഷ്‌സി, റോസിലി തോമസ്, നബീസ തുടങ്ങിയവർ നേതൃത്വം നൽകി.