 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 21.3 %

 മരണം : 16

കൊച്ചി: ശക്തമായ ലോക്ക് ഡൗൺ - ട്രിപ്പിൾ ലോക്ക്ഡൗൺ നടപടികൾ ഫലം കണ്ടുതുടങ്ങി. ആശ്വാസത്തിന് വകനൽകിക്കൊണ്ട് ജില്ലയിലെ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കും പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി.

ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്ന 17ന് 55,739 പേരാണ് ജില്ലയൽ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നത്. ഇന്നലെ അത് 41,521 ആയി കുറഞ്ഞു. ഇന്നലെ ജില്ലയിൽ 1885 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതാകട്ടെ സമീപദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കുമാണ്.

പ്രാദേശിക തലത്തിലെ രോഗതീവ്രതയുടെ കാര്യത്തിൽ തൃപ്പൂണിത്തുറ ( 217), തൃക്കാക്കര (116), പള്ളുരുത്തി (93) മേഖലകളാണ് ഇപ്പോഴും മുൻനിരയിൽ.

 ഇന്നലെ രോഗമുക്തി നേടിയവർ : 4393

 പുതുതായി വീടുകളിൽ നിരീക്ഷണത്തിലായവർ: 3347

 വീട്ടുനിരീക്ഷണത്തിൽ, ആകെ: 97237

 ഇന്നലെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 185