വൈപ്പിൻ: തീരദേശ നിയന്ത്രണ പരിപാലന ഭേദഗതി വൈപ്പിൻ മേഖലയിലെ നായരമ്പലം, എടവനക്കാട് ഗ്രാമപഞ്ചായത്ത് നിവാസികൾക്ക് ഭവനനിർമ്മാണത്തിന് കൂടുതൽ കുരുക്കാവും. ഇപ്പോഴത്തെ ഭേദഗതി പ്രകാരം ഈ രണ്ട് പഞ്ചായത്തുകളിലുമുള്ളവർക്ക് വീട് നിർമ്മിക്കണമെങ്കിൽ തീരദേശത്ത് നിന്ന് 200 മീറ്റർ അകലം പാലിക്കണം.

കരഭാഗത്തെ ജനസാന്ദ്രത മാനദണ്ഡമാക്കിയാകണം തീരദേശ നിയന്ത്രണ ഭേദഗതിയെന്ന് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രമേയത്തിലൂടെ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ ഇ. പി. ഷിബു അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ അംഗം പി. എൻ. തങ്കരാജ് പിന്താങ്ങി.