കാലടി: ചൊവ്വര സർവീസ് സഹകരണ ബാങ്ക് കൊവിഡ് കെയർ പദ്ധതിയുടെ ഭാഗമായി അംഗങ്ങളുടെ കുടുംബങ്ങൾക്ക് അയ്യായിരം രൂപ പലിശ രഹിത വായ്പാ വിതരണം തുടങ്ങി. അപേക്ഷകർ കുടുംബ നാഥയായിരിക്കണം. വായ്പ തുക ജൂലായ് മാസം മുതൽ പ്രതിമാസ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണെന്ന്

സെക്രട്ടറി എ.എസ്.ഗോപിനാഥ്, പ്രസിഡന്റ് ഒ.എൻ.ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചു.