വൈപ്പിൻ: കടൽക്ഷോഭംമൂലം ദുരിതമനുഭവിക്കുന്ന എടവനക്കാട് അണിയൽ തീരപ്രദേശത്തെ ദുരിതബാധിതർക്ക് കളമശേരി രാജഗിരി കോളേജിന്റെ സേവന വിഭാഗമായ രാജഗിരി ഔട്ട്‌റീച്ചിന്റെ നേതൃത്വത്തിൽ കപ്പയും കായയും നൽകി. അസ്സിസ്റ്റന്റ് ഡയറക്ടർ ഫാ . ഷിന്റോ ജോസഫ് , ഫാ: റെന്റിൽ മുട്ടംതോട്ടിൽ എന്നിവർ ചേർന്ന് വാർഡ്‌മെമ്പർ സാബുവിന് കൈമാറി.