വൈപ്പിൻ :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചെറായി യൂണിറ്റ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി, പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ള സമൂഹ അടുക്കളയിലേക്ക് ആവശ്യമായ അരിയും പച്ചക്കറികളും നൽകി. യൂണിറ്റ് പ്രസിഡന്റ് പി.കെ. ഭാസി, ജോ.സെക്രട്ടറി വി.കെ. ബാബു, പി.ബി.ശശാങ്കൻ എന്നിവരിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ , വൈ.പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു തങ്കച്ചൻ, രാധിക സതീഷ്, സി.എച്ച്. അലി എന്നിവർ ചേർന്ന് സാധനങ്ങൾ ഏറ്റുവാങ്ങി.