വൈപ്പിൻ : ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ എല്ലാ കുടുംബങ്ങൾക്കും ഹോമിയോ പ്രതിരോധ മരുന്ന് കിറ്റിന്റെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ജി. ഡോണോ മാസ്റ്റർ നിർവഹിച്ചു. ഞാറയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ടി. ഫ്രാൻസിസ് ,വാർഡ് മെമ്പർ സോഫി വർഗീസ് , വാർഡ് വികസന സമിതി കൺവീനർ രാജു കല്ലുമഠത്തിൽ, ഗീതാ ചന്ദ്രൻ, ഷീല, ജിജു എന്നിവർ സംസാരിച്ചു.