പള്ളുരുത്തി: ദുരിതമനുഭവിക്കുന്ന ചെല്ലാനത്തെ 300 കുടുബങ്ങൾക്ക് സത്യസായി സേവാസമിതി ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകി. പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. പ്രസാദ് ഭക്ഷ്യധാന്യങ്ങൾ ഏറ്റുവാങ്ങി. പ്രവർത്തകരായ ജി.എസ്.ഷേണായ്, സായി ഗോപാൽ, പ്രേംസായി ഹരിദാസ്, പി.ജി.രമേഷ്, സംഗീത് നടരാജൻ എന്നിവർ നേതൃത്വം നൽകി.