കൊച്ചി: കോർപ്പറേഷൻ 35-ാം ഡിവിഷനിലെ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കുമായി 350ഓളം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. റെസിഡന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ഹോമിയോപ്രതിരോധ മരുന്ന് വീടുകളിൽ എത്തിച്ചു. രണ്ട് വാക്‌സിനേഷൻ ക്യാമ്പുകൾ ഡിവിഷനിൽ നടത്തിയതായും കൗൺസിലർ പയസ് ജോസഫ് പറഞ്ഞു.