കൊച്ചി: പൊന്നുരുന്നിയിൽ ട്രെയിൻതട്ടി വൃദ്ധ മരിച്ചു. പൊന്നുരുന്നി സ്വദേശി ഓമനയാണ് (65) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വൈകിട്ട് ഇതുവഴി പോയ ഓമനയെ ട്രെയിൻ തട്ടിത്തെറിപ്പിക്കുകയായിരുന്നു. തത്ക്ഷണം മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന നടത്തിയശേഷം ഇൻക്വസ്റ്റ് നടപടപടികൾ പൂർത്തിയാക്കും.