കൊച്ചി: ലക്ഷദ്വീപിന്റെ സാംസ്‌കാരിക പൈതൃകത്തെ തകിടം മറിക്കുന്ന ഭരണപരിഷ്‌കാരങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോ ആവശ്യപ്പെട്ടു. ദേശീയ പൈതൃക പ്രദേശമെന്ന നിലയിൽ ഭരണഘടന നൽകുന്ന പരിരക്ഷ തുടരണം. ദ്വീപ് നിവാസികളുടെ എതിർപ്പ് വകവയ്ക്കാതെ നടപ്പാക്കുന്ന ഏതു നടപടിയും ഫെഡറിലസത്തിന് എതിരാണ്. പുതുതായി ചാർജെടുത്ത പ്രഫുൽഗൗഡ പട്ടേൽ എന്ന ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ ബീഫ് നിരോധനം അടക്കമുള്ള നിയമങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതാണ് എതിർപ്പിന് കാരണം.
ടൂറിസത്തിന്റെ പേരിൽ ഇവിടെ മദ്യംഎത്തിക്കാനുള്ള നീക്കം അപലപനീയമാണ്. ദ്വീപിന്റെ സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും ചാക്കോ അഭ്യർത്ഥിച്ചു.