ആലുവ: കോൺഗ്രസ് കീഴ്മാട് മണ്ഡലം മുൻ സെക്രട്ടറിയും കീഴ്മാട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന എടയപ്പുറം ചക്കാലക്കൽ വീട്ടിൽ സി.ഇ. ചന്ദ്രൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അമ്പാട്ടുകാവ് ശ്മശാനത്തിൽ. മക്കൾ: അനിൽകുമാർ, അജിത്കുമാർ, അനീഷ്‌കുമാർ (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ), ഷിൻസി, ഷിംല. മരുമക്കൾ: രവി, പരേതനായ പ്രസാദ്, ബിന്ദു, സോജ, ജ്യോതി.