poultry

കൊച്ചി: കൊവിഡും ലോക്ക്ഡൗണും മഴയും മൂലം പ്രതിദിനം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ് ഇറച്ചിക്കോഴി മേഖല. കൊഴിത്തീറ്റയുടെ വില വർദ്ധനയും ഇറച്ചിവില ഇടിവുമാണ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

50 കിലോ വരുന്ന കോഴിത്തീറ്റയ്ക്ക് 1480 രൂപയായിരുന്നിടത്ത് ഇപ്പോൾ 2170 രൂപയാണ് വില. ഈ നിലയ്ക്ക് ഒരു മാസം 35,000 രൂപയോളം അധികം ചെലവഴിച്ചാൽ മാത്രമേ കർഷകർക്ക് പിടിച്ചുനിൽക്കാനാകൂ. എന്നാൽ മൊത്ത വ്യാപാര മേഖലയിൽ 100 രൂപയായിരുന്ന 1 കിലോ കോഴിയ്ക്ക് ഇപ്പോൾ 78 രൂപ മുതൽ 80 രൂപയായി വില കുറഞ്ഞിരിക്കുകയാണ്. ഇതിനുപുറമെയാണ് കോഴിത്തീറ്റയുടെ വില കൂടിയത്. ഇത് പ്രതിദിന ഉല്പാദനച്ചെലവ് 75 രൂപയിൽനിന്ന് 100 രൂപയായി വർദ്ധിപ്പിച്ചു.

ജൂണിൽ അടുത്ത മഴയെത്തുമെന്ന കണക്കുകൂട്ടലിൽ കർഷകർ കോഴി ഉദ്പാദനം കുറക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കർഷകരിൽ പലരും കൊവിഡ് ബാധിതരുമായതിനാൽ ഉല്പാദിക്കുന്ന കോഴികളെ കൃത്യമായി പരിചരിക്കാനും അവയെ സംരംക്ഷിക്കാനും കഴിയാത്ത സ്ഥതിയാണ്.

നെൽ, ക്ഷീര മേഖലയിലേതുപോലെ പൗൾട്രി മേഖലയിലും സർക്കാർ ഇടപെടൽ ആവശ്യമാണ്. ഇതിനായി താങ്ങുവില പ്രഖ്യാപിക്കണം. ഉല്പാദനച്ചെലവിനെക്കാൾ കുറവാണ് വിൽപ്പനയിലുള്ളത്. ഇതുകൊണ്ട് കർഷകന് ജീവിക്കാൻ കഴിയില്ല.

എസ്.കെ.നസീർ

ജനറൽ സെക്രട്ടറി, ഓൾ കേരള പൗൾട്രി ഫെഡറേഷൻ