പിറവം: പിറവം നഗരസഭയിലെ കൊവിഡ് ബാധിതർക്കും ജോലി നഷ്ടപ്പെട്ട കുടുംബങ്ങൾക്കും സി.പി.എം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഏരിയാ സെക്രട്ടറി കെ.ആർ.നാരായണൻ നമ്പൂതിരി വിതരണോദ്ഘാടണം നിർവഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറിയും നഗരസഭ ഉപാദ്ധ്യക്ഷനുമായ കെ.പി.സലിം അദ്ധ്യക്ഷനായി.സി.ഐ.ടി.യു മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി സോമൻ വല്ലയിൽ, നഗരസഭാ ചെയർപേഴ്സൻ ഏലിയാമ്മ ഫിലിപ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ.പ്രകാശ്, കൗൺസിലർമാരായ കെ.ഗിരീഷ് കുമാർ, ഷൈനി ഏലിയാസ്, ബിജു വടക്കേക്കര തുടങ്ങിയവർ പങ്കെടുത്തു.മറ്റ് ഡിവിഷനിലേക്കുള്ള കിറ്റുകൾ ബ്രാഞ്ച് കമ്മിറ്റികൾ വഴി അർഹതപ്പെടവർക്ക് അടുത്ത ദിവസം നൽകും.