കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ കുടുംബശ്രീ പ്രവർത്തകർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകി.വാർഡിലെ കുടുംബശ്രീയിൽ നിന്ന് അയൽക്കൂട്ടം അംഗങ്ങളിൽ നിന്നുമാണ് തുക സമാഹരിച്ചത്. എ.ഡി.എസ് ഷീജാ സന്തോഷിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ബിജു ജോസഫ് കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ നിന്നായി ശേഖരിച്ച 17,000 രൂപ സി.ഡി.എസ് ചെയർപേഴ്സൺ കെ. കെ. സരോജിനിക്ക് കൈമാറി.