highcourt

കൊച്ചി:ലക്ഷദ്വീപിലെ പ്രോസിക്യൂട്ടർമാരെ കോടതി ജോലിയിൽ നിന്നൊഴിവാക്കി മറ്റു ജോലികൾക്കു നിയോഗിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

അമിനി ദ്വീപിലെ അസി. പബ്ളിക് പ്രോസിക്യൂട്ടറെ കവരത്തിയിലെ സെക്രട്ടേറിയറ്റിൽ ലീഗൽ സെല്ലിലേക്ക് മാറ്റിയതിനെതിരെ ദ്വീപ് നിവാസിയായ കെ.പി. മുഹമ്മദ് സലിം നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്.

കുറ്റപത്രം തയ്യാറാക്കാൻ പൊലീസിനെ സഹായിക്കാനും മറ്റുമായി പ്രോസിക്യൂട്ടർമാരെ നിയോഗിച്ച് മേയ് 21നാണ് ലക്ഷദ്വീപ് എ.ഡി.എം ഉത്തരവിറക്കിയത്. ഇതുമൂലം കോടതി നടപടികൾ നിറുത്തിവയ്ക്കേണ്ട സ്ഥിതിയാണെന്നും അഞ്ചു ക്രിമിനൽ കേസുകളുടെ വിചാരണ തടസപ്പെട്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

ലക്ഷദ്വീപിൽ കോടതികൾ പ്രവർത്തിക്കുന്ന സ്ഥലത്താണ് പ്രോസിക്യൂട്ടർമാരെ നിയോഗിക്കേണ്ടതെന്ന് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു. കുറ്റപത്രം തയ്യാറാക്കാൻ ഇവരുടെ സേവനം ആവശ്യമുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ അധികൃതർ എത്തിച്ചു കൊടുക്കണം.

ലക്ഷദ്വീപിലെ പ്രോസിക്യൂട്ടർമാരെ മറ്റു ജോലികൾക്ക് നിയോഗിക്കുന്നത് കോടതികളുടെ പ്രവർത്തനത്തെ ബാധിച്ചെന്നും റംസാൻ അവധിക്കുശേഷം കോടതി തുറന്നെങ്കിലും കേസുകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ലെന്നും സബ് ജഡ്‌ജി റിപ്പോർട്ട് നൽകിയിരുന്നതായും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

ലക്ഷദ്വീപിന്റെ ചുമതലയുള്ള കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ വിശദീകരണത്തിന് സമയം തേടിയതിനെ തുടർന്ന് ഹർജി മാറ്റി.

വാ​ട്ട്സ്ആ​പ്പ് ​സ​ന്ദേ​ശം​:​ ​ല​ക്ഷ​ദ്വീ​പിൽ
നാ​ല് ​പേ​ർ​ ​ക​സ്റ്റ​ഡി​യിൽ

കൊ​ച്ചി​:​ ​ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കെ​തി​രെ​ ​വാ​ട്ട്സ് ​ആ​പ്പ് ​സ​ന്ദേ​ശ​മ​യ​ച്ച​തി​ന് ​നാ​ല് ​പേ​രെ​ ​ല​ക്ഷ​ദ്വീ​പ് ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി​ ​ആ​രോ​പ​ണം.​ ​അ​ഗ​ത്തി​ ​ദ്വീ​പ് ​സ്വ​ദേ​ശി​ക​ളാ​യ​ ​മൂ​ന്ന് ​പേ​രും​ ​ബി​ത്ര​ ​ദ്വീ​പി​ലെ​ ​ഒ​രാ​ളു​മാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ഇ​തി​ൽ​ ​അ​ഗ​ത്തി​ ​ദ്വീ​പി​ൽ​ ​നി​ന്നു​ള്ള​ ​ര​ണ്ട് ​പേ​ർ​ 18​ ​വ​യ​സി​ന് ​താ​ഴെ​യു​ള്ള​വ​രാ​ണെ​ന്ന് ​സൂ​ച​ന​യു​ണ്ട്.​ ​ഒ​രാ​ൾ​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ര​നാ​ണ്.
'​ഹാ​യ്'​ ​എ​ന്നാ​യി​രു​ന്നു​ ​സ​ന്ദേ​ശ​മെ​ന്ന് ​ക​സ്റ്റ​ഡി​യി​ലാ​യ​വ​ർ​ ​പ​റ​യു​ന്നു.​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ​ ​ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​ ​ഓ​ൺ​ലൈ​നാ​യും​ ​സ്വ​ന്തം​ ​വീ​ടു​ക​ളി​ലും​ ​സ​മ​ര​ങ്ങ​ൾ​ ​ന​ട​ക്കു​ക​യാ​ണ്.​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി​രു​ന്നു​ ​വാ​ട്ട്സ് ​ആ​പ്പി​ൽ​ ​സ​ന്ദേ​ശ​മ​യ​യ്ക്ക​ൽ.
ഇ​തി​നി​ടെ​ ​ഡെ​യ​റി​ഫാ​മു​ക​ൾ​ ​അ​ട​ച്ചു​പൂ​ട്ടാ​നും​ ​മൃ​ഗ​ങ്ങ​ളെ​ ​ലേ​ലം​ ​ചെ​യ്യാ​നും​ ​ല​ക്ഷ​ദ്വീ​പ് ​ഭ​ര​ണ​കൂ​ടം​ ​ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.​ ​ക​വ​ര​ത്തി​ ​ഡെ​യ​റി​ ​ഫാ​മി​ലെ​ ​പ​ശു​ക്ക​ളും​ ​കാ​ള​ക​ളു​മ​ട​ക്കം​ 35​ ​എ​ണ്ണ​ത്തെ​ ​ഈ​ ​മാ​സം​ 28​നാ​ണ് ​ലേ​ലം​ ​ചെ​യ്യു​ക.