കുറുപ്പംപടി: മുടക്കുഴയിൽ ആരംഭിച്ച ഡി.സി.സിയിലേക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബി മാത്യു നൽകിയ ബെഡ് ഷീറ്റുകൾ ബെന്നി ബഹനാൻ എം.പി. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചന് കൈമാറി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, കെ.ജെ.മാത്യു, റോഷ്നി എൽദോ , ജോഷി തോമസ്, ടി.കെ.സാബു , കെ.വി.ബിജു എന്നിവർ സംസാരിച്ചു.