കൊച്ചി: ലക്ഷദ്വീപ് ജനജീവിതം താറുമാറാക്കുന്ന അഡ്മിനിസ്‌ട്രേറ്ററുടെ നടപടികൾ പിൻവലിക്കണമെന്ന് എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ ആവശ്യപ്പെട്ടു. ബി.ജെ.പിക്ക് കാലുകുത്താൻ ഇടംനൽകാത്ത ലക്ഷദ്വീപ് നിവാസികളുടെ മേൽ സ്വേച്ഛാധിപത്യം അടിച്ചേൽപ്പിക്കുന്നതിനെ ചെറുത്തുതോൽപ്പിക്കുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.