കൊച്ചി: കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലി (കെ.ആർ.എൽ.സി.സി)ന്റെ 19-ാം വാർഷിക സമ്മേളനം ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഓൺലൈൻ യോഗത്തിൽ കെ.ആർ.എൽ.സി.സി പ്രസിഡന്റും കൊച്ചി മെത്രാനുമായ ജോസഫ് കരിയിൽ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മുൻ ബിഷപ്പ് എം. സൂസപാക്യം, ഹൈബി ഈഡൻ എം.പി., എം.എൽ.എമാരായ ടൈസൺ, ടി.ജെ. വിനോദ്, ദലീമ ജോജോ, ജി. സ്റ്റീഫൻ, കെ.ജെ. മാക്‌സി, എം. വിൻസെന്റ് എന്നിവർ പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് സ്വാഗതവും സെക്രട്ടറി പുഷ്പ ക്രിസ്റ്റി നന്ദിയും പറഞ്ഞു.