കൊച്ചി: കേന്ദ്ര സർക്കാരിന്റെ മേൽ നോട്ടത്തിൽ വികസിപ്പിച്ച കൊവിഡ് ചികിത്സയ്ക്കുള്ള ആയുഷ് 64 മരുന്ന് വിതരണം സർക്കാർ ആയുർവേദ ഡിസ്പെൻസറികളിലൂടെയും ആശുപത്രികളിലൂടെയും ഡോക്ടർമാരുടെ മേൽനോട്ടത്തിലാവണമെന്ന് കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ആർ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ഡോ. വി.ജെ. സെബി എന്നിവർ ആവശ്യപ്പെട്ടു.