കൊച്ചി: സേവനമേഖല എന്നനിലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൊബൈൽഷോപ്പുകൾ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് മൊബൈൽഫോൺ വ്യാപാര സമിതി സർക്കാരിനോട് അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ദിവസം മുതൽ സ്ഥാപനങ്ങൾ അടഞ്ഞ് കിടക്കുകയാണ്. പുതിയ അദ്ധ്യയനവർഷത്തിലും ക്ളാസുകൾ ഓൺലൈനിലായതിനാൽ ഫോൺ സർവീസിനും മറ്റുമായി ആളുകൾ കടകൾ തുറക്കാൻ കാത്തുനിൽക്കുകയാണെന്ന് ജില്ലാ സെക്രട്ടറി എസ് .സുൽഫിക്കറലി പറഞ്ഞു.