നെടുമ്പാശേരി: വ്യാപാരമേഖലയ്ക്ക് ആശ്വാസത്തിന്റെ കരുതലുമായി നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി 'അതിജീവനം 2021' പദ്ധതി ആരംഭിച്ചു. വായ്പാ പദ്ധതി പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. പോൾസൺ, കെ.ബി. സജി, കെ.ജെ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ലോക്ക്ഡൗണിന് ശേഷം വ്യാപാരസ്ഥാപനങ്ങൾ തുറക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ സഹായകരമാവുന്ന വിധത്തിൽ 50 ലക്ഷം രൂപയാണ് പലിശരഹിത വായ്പയായി അംഗങ്ങൾക്ക് നൽകുന്നത്.