kklm
കൂത്താട്ടുകുളം ഡി.സി.സിയിൽ പുതുതായി നിർമ്മിച്ച വാർഡിന്റെ ഉദ്ഘാടനം എൻ.എച്ച്.എം ജില്ലാ പ്രോജക്ട് മാനേജർ ഡോ:മാത്യു നമ്പേലിൽ നിർവഹിക്കുന്നു. ചെയർപേഴ്സൻ വിജയശിവൻ തുടങ്ങിയവർ സമീപം

കൂത്താട്ടുകുളം: കൂത്താട്ടുകുളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒരുക്കിയ ഡി.സി.സിയിൽ പുതിയ വാർഡുകൾ ഡോ. മാത്യു നമ്പേലിലും ഐ.സി.യു നഗരസഭാ ചെയർപേഴ്സൺ വിജയ ശിവനും ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, എം.പി.ഐ ഡയറക്ടർ ഷാജു ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ റോബിൻജോൺ വൻനിലം, അനിൽ കരുണാകരൻ, ഷിബിബേബി, ജിജി ഷാനവാസ്,ബോബൻ വർഗീസ്, സുമ വിശ്വംഭരൻ,
പ്രിൻസ് പോൾ ജോൺ, സിബി കൊട്ടാരം, ബേബി കീരാംതടം, സി.എ. തങ്കച്ചൻ, പി.സി. ഭാസ്കരൻ, പി.ജി. സുനിൽകുമാർ, എം.ആർ. സുരേന്ദ്രനാഥ്, ഡോ. മിനി ആന്റണി എന്നിവർ പങ്കെടുത്തു.

ഓക്സിജൻ സൗകര്യമുള്ള അഞ്ച് ഐ.സി.യു കിടക്കകളടക്കം 74 കിടക്കകളും ഇ.സി.ജി സൗകര്യവും ഒരുക്കിയിട്ടുണ്ട്. മുഴുവൻസമയവും ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ലഭ്യമാണ്.