അങ്കമാലി: ഡി. വൈ. എഫ് .ഐ എടക്കുന്ന് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കറുകുറ്റി പഞ്ചായത്ത് ആറാം വാർഡിലെ മുഴുവൻ വീടുകളിലും കപ്പയും ചിക്കനും,പച്ചക്കറികളും വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ.പി.റെജിഷ് നാട്ടുകാരനായ ദേവസ്സിക്കുട്ടി നെടുവേലിക്ക് കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജിജൊ പൗലോസ് അദ്ധ്യക്ഷനായി. സഹകരണബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര,ബൈജു ഏനായി, രാജൻ പേരാട്ട്, റോജിസ് മുണ്ടപ്ലാക്കൽ,ബാബു ഡേവിസ് എന്നിവർ പങ്കെടുത്തു.