ആലുവ: എൻ.സി.പി - എൻ.വൈ.സി ആലുവ ബ്ലോക്ക് കമ്മിറ്റി ആരംഭിച്ച കൊവിഡ് എമർജൻസി വാഹനം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഫ്ളാഗ് ഓഫ് ചെയ്തു. എൻ.വൈ.സി ആലുവ ബ്ലോക്ക് പ്രസിഡന്റ് അഷ്‌കർ സലാം അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ മുഖ്യാതിഥിയായിരുന്നു. എൽ.ഡി.എഫ് കൺവീനർ കെ.എം. കുഞ്ഞുമോനാണ് വാഹനം വിട്ടുനൽകിയത്. എൻ.വൈ.സി സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് താമരക്കുളം, അനൂബ് നൊച്ചിമ, ശിവരാജ് കോമ്പാറ, ബിജു ആബേൽ ജേക്കബ്ബ്, വി. രാംകുമാർ, കെ.എച്ച്. ഷംസുദ്ദീൻ, ആഷിക്ക് പാലക്കൽ, അബ്ദുൾ ജബ്ബാർ, ഷെർബിൻ കൊറയ തുടങ്ങിയവർ പങ്കെടുത്തു.