അങ്കമാലി:സി.പി.എം.തുറവൂർ സെന്റർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കൊവിഡ് രോഗികളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. ഏരിയാ സെക്രട്ടറി കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ.പി.ബാബു അദ്ധ്യക്ഷ വഹിച്ചു. സെക്രട്ടറി കെ.വൈ.വർഗീസ്, കമ്മറ്റിയംഗം കെ.പി.രാജൻ, ജോർബിൻ ജോസഫി, സി.ടി.ജോസഫ്, എം.എൻ. ഷാജി, പയസ് പീറ്റർ, വി.വി. ജോണി, നൈജോ പൗലോസ് എന്നിവർ നേതൃത്വം നൽകി.