കൊച്ചി: കൊവിഡ് മൂലം ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി അനുബന്ധ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് ഉണ്ടായ ബുദ്ധിമുട്ട് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുന്നതിനായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ 140 എം.എൽ.എമാർക്കും നിവേദനം നൽകി. ഇതിന്റെ ഭാഗമായി അസോസിയേഷൻ പാലാരിവട്ടം മേഖലാ സെക്രട്ടറി കെ.ആർ. ലൂയിസും ജോയിന്റ് സെക്രട്ടറി മാർട്ടിൻ കാവ്യയും ചേർന്ന് പി.ടി. തോമസ് എം.എൽ.എയ്ക്ക് നിവേദനം നൽകി.