mla
കോൺഗ്രസ് കമ്മി​റ്റിയും യൂത്ത് കെയറും സമാഹരിച്ച ഭക്ഷ്യക്കി​റ്റ് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിതരണോദ്ഘാടനം ചെയുന്നു

പട്ടിമറ്റം: അറക്കപ്പടി, വെങ്ങോല മണ്ഡലം കോൺഗ്രസ് കമ്മി​റ്റികൾ യൂത്ത് കെയറിന്റെ സഹകരണത്തോടെ ഭക്ഷ്യ കിറ്റ് വിതരണം നടത്തി. പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി വിതരണോദ്ഘാടനം നിർവഹിച്ചു. വെങ്ങോല മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ് അദ്ധ്യക്ഷനായി. അറക്കപ്പടി മണ്ഡലം പ്രസിഡന്റ് അഡ്വ.അരുൺ പോൾ ജേക്കബ്ബ്, പഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. ഹമീദ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ കെ.എൻ. സുകുമാരൻ, പി.എ. മുക്താർ എൽദോ മോസസ് തുടങ്ങിയവർ പങ്കെടുത്തു.