കിഴക്കമ്പലം: ബി.ജെ.പി കുന്നത്തുനാട് മണ്ഡലം ഹെൽപ്പ് ഡെസ്ക്ക് പഞ്ചായത്ത് സമിതിയുടേയും കുമാരപുരം സേവാഭാരതിയുടേയും നേതൃത്വത്തിൽ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേയ്ക്ക് ഭക്ഷ്യ സാധനങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് എം.വി.നിതമോൾ ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി സുബ്രഹ്മണ്യൻ, കെ.ആർ.കൃഷ്ണ കുമാർ, ഷിബു പട്ടിമ​റ്റം, പി.സി.കൃഷ്ണൻ, മുരളി കോയിക്കര തുടങ്ങിയവർ പങ്കെടുത്തു.