അങ്കമാലി:അമല ഫെല്ലോഷിപ്പ് അകമാലിയുടെ ഉടമസ്ഥതയിലുള്ള അമലഭവൻ ക്വാറന്റൈൻ ആവശ്യമുള്ളവർക്കായി സൗകര്യം ഒരുക്കും. അമല ഫെല്ലോഷിപ്പ് കുടുംബാംഗങ്ങൾക്കും അവർ നിർദേശിക്കുന്ന പൊതുജനങ്ങൾക്കും ഇവിടെ നാലാഴ്ച വരെ ക്വാറന്റൈൻ നൽകുമെന്ന് പ്രസിഡന്റ് സി.ഐ.ജോർജ്ജ്കുര്യൻ പാറക്കൽ, ജനറൽ സെക്രട്ടറി ജോർജ് പടയാട്ടിൽ, ട്രഷറർ .കെ. ഒ ജോസ്, ലേഡീസ് വിംഗ് പ്രസിഡന്റ് ലിസി ബേബി അരീക്കൽ എന്നിവർ അറിയിച്ചു . ഫോൺ:-9496564644,9946227676.