കിഴക്കമ്പലം: പട്ടിമറ്റം ഇന്ദിരാ പ്രിയദർശിനി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പട്ടിമറ്റം പി.എച്ച്.സിയിലെ ജീവനക്കാർക്ക് ഗൗണുകൾ വിതരണം ചെയ്തു. ചെയർമാൻ എ.പി. കുഞ്ഞുമുഹമ്മദ് വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എ.എസ്.മക്കാരുകുഞ്ഞ് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ടി.എ. ഇബ്രാഹിം, ഹനീഫ കുഴുപ്പിള്ളി, എം.പി ജോസഫ്, വി.എം മുഹമ്മദ്, അനീസ് മുഹമ്മദ്, കെ.എം സാബു, കെ.കെ ബഷീർ, ബിജു മഠത്തിക്കുടി,മെഡിക്കൽ ഓഫീസർ ഡോക്ടർ ടി.കെ ഷീനമോൾ തുടങ്ങിയവർ സംസാരിച്ചു.