pathalam-bride
പാതാളം പാലത്തിൽ പൊലീസിൻ്റെ പരിശോധന കർശനമായപ്പോൾ ഉണ്ടായ ഗതാഗത സ്തംഭനവും വാഹനങ്ങളുടെ നീണ്ട നിരയും

കളമശേരി: പൊലീസ് പരിശോധന കർശനമാക്കിയതോടെ ഇന്നലെ രാവിലെ മുതൽ പാതാളം പാലത്തിൽ വൻ വാഹന തിരക്കും വാഹനങ്ങളുടെ നീണ്ട നിരയും. ഏലൂർ നഗരസഭയേയും കടുങ്ങല്ലൂർ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണിത്. കടുങ്ങല്ലൂർ പഞ്ചായത്തിൽ കൊവിഡ് വ്യാപനം അതിതീവ്രമായതിനാൽ ഇന്നലെ മുതൽ കടുത്ത നിയന്ത്രണങ്ങളാണ്. ഐഡി കാർഡും സത്യപ്രസ്താവനയും കൈവശമുള്ളവർക്കു പോലും കൂടുതൽ നേരം ബ്ലോക്കിൽ കിടക്കേണ്ടി വന്നു. യാത്ര ചെയ്തവരുടെ കൈവശം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തതും പ്രശ്നമായി.