കൂത്താട്ടുകുളം: നഗരസഭയുടെ സാമൂഹിക അടുക്കളയിലേക്ക് കൂത്താട്ടുകുളത്തെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികൾ പലവ്യഞ്ജനങ്ങളും പച്ചക്കറികളും നൽകി. സി.പി.എം ലോക്കൽ സെക്രട്ടറിയും
ചുമട്ടു തൊഴിലാളി യൂണിയൻ പ്രസിഡന്റുമായ എം.ആർ. സുരേന്ദ്രനാഥ് ചെയർപേഴ്സൺ വിജയ ശിവന് കൈമാറി. കൗൺസിലർ സുമ വിശ്വംഭരൻ, യൂണിയൻ സെക്രട്ടറി ബെന്നി മാത്യു തുടങ്ങിയവർ പങ്കെടുത്തു.