കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിൽ അനധികൃത മണ്ണ്, ചെങ്കല്ല് ഖനനം എന്നിവ പഞ്ചായത്ത് ഭരണസമിതി നിരോധിച്ചു. നാളുകളായി പഞ്ചായത്ത് പ്രദേശത്ത് അനധികൃത മണ്ണെടുപ്പും ചെങ്കല്ല് ഖനനവും വലിയ തോതിൽ നടക്കുന്നത്. പ്രദേശത്തെ നാട്ടുകാരും, പരിസ്ഥിതി സാമൂഹ്യ പ്രവർത്തകരും പരാതിയുമായി രംഗത്ത് വന്നിരുന്നു.