കോലഞ്ചേരി: പൂതൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വൈസ് മെൻ മൂന്നാം ഡിസ്ട്രിക്റ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ഉപകരണങ്ങളുടെ കി​റ്റ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസും മെഡിക്കൽ ഓഫീസർ ഡോ.ആർ.ആദർശും ചേർന്ന് ഏ​റ്റുവാങ്ങി. ഡിസ്ട്രിക്റ്റ് ഗവർണർ പി.എൻ.രവീന്ദ്രൻ, രഹ്ന രവീന്ദ്രൻ, വി.വി. ലാവോസ്, പഞ്ചായത്തംഗങ്ങളായ എൻ.വി. കൃഷ്ണൻകുട്ടി, സംഗീത ഷൈൻ,പി .എം. മിഥുൻ രാജ്, ജോൺ ജോസഫ് , ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.കെ. സജീവ് തുടങ്ങിയവർ സംസാരിച്ചു.