കൊച്ചി: വ്യവസായ മന്ത്രിയും കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ പ്രസിഡന്റുമായ പി. രാജീവിനെ അനുമോദിക്കുന്നതിനായി പ്രൊഡക്ടിവിറ്റി കൗൺസിൽ തത്സമയ ഓൺലൈൻ അനുമോദന യോഗം സംഘടിപ്പിച്ചു. എം.കെ. സാനു, ലക്ഷ്മി മേനോൻ, മുൻ എം.പി. ചന്ദ്രൻ പിള്ള, പമേല അന്ന മാത്യു, ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ്, കെ.പി. ഹരിദാസ്, കെ. ഹരികുമാർ, ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി,പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ, എം തോമസ് കടവൻ, സെക്രട്ടറി എം.ഡി. വർഗീസ്, ഡയറക്ടർ എ.പി. ജോസ് തുടങ്ങിയവർ സംസാരിച്ചു.