കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈഎഫ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഗസ്റ്റ്ഹൗസിന് മുന്നിൽ സമരം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്.സുനിൽ കുമാർ, രാജേഷ്.കെ.എസ്, വികാസ്.സി.വി, ജി.ദാസ്, വി.മുരുകൻ തുടങ്ങിയവർ സംബന്ധിച്ചു.