കൊച്ചി: കൊവിഡ് പ്രതിരോധ സാമഗ്രികളുടെ ലഭ്യതക്കുറവ് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കണമെന്ന് റെസിഡന്റ്‌സ് അസോസിയേഷൻ കോ-ഓർഡിനേഷൻ കൗൺസിൽ(റാക്കോ) സംസ്ഥാന കൗൺസിൽ യോഗം ആവശ്വപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി.ആർ. പത്മനാഭൻ നായരുടെ അദ്ധക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ഭാരവാഹികളായ കുമ്പളം രവി, ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ് കുമാർ, ഡോ. ജോൺസൺ വി. ഇടുക്കള തുടങ്ങിയവർ സംസാരിച്ചു.