pic
എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം പ്രതിരോധ സാമഗ്രികൾ കുട്ടംപുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയന് കൈമാറുന്നു

കോതമംഗലം: എന്റെ നാട് കൊവിഡ് ടാസ്ക് ഫോഴ്‌സിന്റെ കോതമംഗലം താലൂക്കിലെ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ 17 മെമ്പർമാർക്കും വാർഡിലേക്കായി പൾസ് ഓക്സി മീറ്ററുകൾ വിതരണം ചെയ്തു.കുട്ടമ്പുഴ ഡി.സി.സിയിലേക്ക് 500 മാസ്കും 500 ഗ്ലൗസും സൗജന്യമായി നൽകി.വിതരണോഘാടനം എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയന് നൽകി നിർവഹിച്ചു.ബിൻസി മോഹനൻ,സിബി കെ.എ,ജോഷി പൊട്ടക്കൽ,ഇ.സി റോയി,രേഖ രാജു,സൽ‍മ പരീത് ,മേരി കുര്യാക്കോസ്, ഹരി, പ്രകാശ്, സി.കെ സത്യൻ,സി.ജെ എൽദോസ് എന്നിവർ നേതൃത്വം നൽകി.