കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സ്റ്റാർട്ട്കോൺ ചർച്ചാപരമ്പരയുടെ ഭാഗമായി സ്റ്റാർട്ടപ്പ് സംവാദം സംഘടിപ്പിച്ചു. ഐറോവ് ടെക്‌നോളജീസ് സഹസ്ഥാപകനും സി.ഇ.ഒയുമായ ജോൺസ് ടി. മത്തായി, വസിഷ്ഠ റിസർച്ച് ലിമിറ്റഡ് സഹസ്ഥാപകനും ഡയറക്ടറുമായ വിഗ്‌നേഷ് കെ.സി എന്നിവർ പങ്കെടുത്തു. കെ.എം.എ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് ഡയറക്ടർ ജോജോ ജേക്കബ്, പ്രോഗ്രാംകമ്മിറ്റി ചെയർമാൻ എസ്.ആർ. നായർ എന്നിവർ സംസാരിച്ചു.