കാലടി: ശ്രീമൂലനഗരം അരിമ്പൂരാൻ ഷാഫിയുടെ മക്കളായ ലീവ മറിയത്ത്, അദീപ് ലുക്ക്മാൻ എന്നിവർ റംസാൻ പെരുന്നാളിന് ലഭിച്ച തുക സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്ക് നൽകി. ശ്രീമൂലനഗരം സഹകരണബാങ്ക് പ്രസിഡന്റ് എൻ.സി. ഉഷാകുമാരി തുക ഏറ്റുവാങ്ങി. എം.പി. അബു, പി.ടി. വിഷ്ണു, അബിൻ സുരേന്ദ്രൻ എന്നിവർ കുട്ടികളെ അഭിനന്ദിച്ചു .