കളമശേരി: പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾക്ക് മാറ്റം വരുത്തി ഏകീകൃത സംവിധാനവും, വ്യാവസായ സംരംഭകരുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാൻ പരിഹാര നിയമ സംവിധാനം കൊണ്ടുവരാനും ആദ്യ മന്ത്രിസഭാ സമ്മേളനത്തിൽ തീരുമാനമെടുത്തുവെന്ന് വ്യവസായ നിയമവകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. പെട്രോ കെമിക്കൽ വ്യവസായത്തിന്റെ കൊച്ചി ബാംഗ്ളൂർ കോറിഡോർ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ ആരംഭിച്ചുവെന്നും ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക് മൂന്നു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ നടത്തിയ ഓൺലൈൻ അനുമോദന യോഗത്തിലെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. വ്യവസായികളുടെ കൂട്ടായ്മയുമായി ചർച്ച ചെയ്ത് വ്യവസായിക ഉപദേശക സമിതി രൂപീകരിക്കാമെന്നും മന്ത്രി പറഞ്ഞു.