നെടുമ്പാശേരി: നീറ്റ ജലറ്റിൻ കമ്പനിയിലെ ആസിഡ് കലർന്ന മലിനജലം ചാലക്കുടിയാർ, പെരിയാർ എന്നിവിടങ്ങളിലൂടെ 20 കിലോമീറ്റർ പൈപ്പ് സ്ഥാപിച്ച് കടലിലേക്ക് ഒഴുക്കാനുള്ള സാദ്ധ്യതാപഠനം അശാസ്ത്രീയവും അപ്രായോഗികവുമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു പറഞ്ഞു. നിരവധി ആളുകളുടെ കുടിവെള്ള സ്രോതസും പെരിയാറിലെ മത്സ്യസമ്പത്തും നശിക്കുന്നതും മത്സ്യ തൊഴിലാളികളുടെ ജീവനോപാധി ഇല്ലാതാകുന്നതുമായ നീക്കത്തിൽ നിന്നു കമ്പനി പിന്മാറണമെന്നും പ്രയോഗികമായ മറ്റുവഴികൾ തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.