മൂവാറ്റുപുഴ: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ സമാധാനത്തിന്റെ തുരുത്തിൽ വിഷവിത്ത് വിതക്കരുത് എന്ന സന്ദേശവുമായി മൂവാറ്റുപുഴയിൽ യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാമ്പയിൻ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് കെ.എസ്. സുലൈമാൻ, ജനറൽ സെക്രട്ടറി മുഹമ്മദ് ഇയാസ് തുടങ്ങിയവർ നേതൃത്വം നൽകി.