വൈപ്പിൻ: കടൽക്ഷോഭത്തിലും കനത്ത മഴയിലും വീടുകൾ തകരുകയും വീട്ടുപകരണങ്ങൾ നശിക്കുകയും ചെയ്ത114 വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അവർ പഠിക്കുന്ന നായരമ്പലം ഭഗവതി വിലാസം ഹൈസ്‌കൂൾ കൈത്താങ്ങായി. വീടുകളുടെ നാശനഷ്ടങ്ങളുടെ കണക്കെടുത്തും രക്ഷാകർത്താക്കളുടെ സാമ്പത്തിക പരിമിതികൾ പരശോധിച്ചുമാണ് അർഹരായ കുടുംബങ്ങളെ തിരഞ്ഞെടുത്തത്. വീടുകളിലേക്ക് അത്യാവശ്യം വേണ്ട സാധനങ്ങളാണ് സംഘടിപ്പിച്ച് നല്കിയത്. ഇതിനായി അദ്ധ്യാപകരും പി. ടി.എ. യുമാണ് സഹായം നൽകിയത്. പ്രധാനാദ്ധ്യാപിക എം.കെ. ഗിരിജ, പി. ടി. എ. പ്രസിഡന്റ് പി. കെ. രാജീവ് എന്നിവർ നേതൃത്വം നല്കി.