പെരുമ്പാവൂർ: കൊവിഡ് മഹാമാരിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി സി.പി എം ആന്റോപുരം ബ്രാഞ്ചിന്റെയും ഡി.വൈ.എഫ്.ഐ കല്ലിൽ യൂണിറ്റിന്റെയും പ്രവർത്തകർ. ഒക്കൽ ഗ്രാമപഞ്ചായത്തിലെ 9ാം വാർഡിലെ കൊവിഡ് ബാധിതർക്കാണ് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ആന്റോപോരാം ബ്രാഞ്ച് സെക്രട്ടറി രാജൻ നിർവഹിച്ചു. ബ്രാഞ്ച് പ്രസിഡന്റ് സാജു സുരേന്ദ്രൻ, പാർട്ടി പ്രവർത്തകരായ പി.പി. ജോയ്, സാജു ദേവസി എന്നിവർ നേതൃത്വം നൽകി.ഡി.വൈ.എഫ്.ഐ കല്ലിൽ യൂണിറ്റ് ഭാരവാഹികളായ അഖിൽ വി.അശോക്, അഖിൽ അശോകൻ, അരുൺ രാജു, നിഖിൽ ബാബു, അരുൺ രവി എന്നിവർ പങ്കെടുത്തു.